- അരി ആഹാരങ്ങൾ, ഗോതമ്പ് ഭക്ഷണങ്ങൾ, പാൽചായ, പാൽകാപ്പി, പുട്ട്, ഇടിയപ്പം, അരിപ്പത്തിരി, മോരുകറി, ചെറുപയർ, പരിപ്പുകറി, സാമ്പാർ, അവിയൽ, തോരൻ, കുമ്പളങ്ങ, ക്യാരറ്റ്, ബീൻസ്, ബീറ്റ്റൂട്ട് , അമരക്ക, വെണ്ടക്ക, കോവക്ക, പാവക്ക, കൊത്തമര, പീച്ചിങ്ങ, പടവലങ്ങ, മുരിങ്ങക്കായ, വെള്ളരിക്ക, ചേന തുടങ്ങി എണ്ണതാളിച്ചതും, കടുക് വറുത്തതുമായ എല്ലാ ഭക്ഷണങ്ങളും കഴിക്കാം.
- അധികമായ എരിവ്, പുളി, ഉപ്പ് എന്നിവ കുറയ്ക്കണം. ആവശ്യത്തിന് കഴിക്കണം.
- മുന്തിരി, ഓറഞ്ച് , പൈനാപ്പിൾ, മുസമ്പി എന്നിവ (പുളിരസമുള്ളവ) ഒഴിവാക്കി മറ്റ് പഴവർഗങ്ങൾ എല്ലാം കഴിക്കാം.
- പരിപ്പ് , കിഴങ്ങ് , കടല സവാള, ഗ്രീൻപീസ് , എള്ള് , ഉഴുന്ന് , കപ്പലണ്ടി, പച്ചക്കായ, അച്ചിങ്ങാപയർ, തക്കാളി, മത്തങ്ങ, വൻപയർ, നാളികേരം എന്നിവമാത്രം കൂടുതലായി ചേർത്തുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കണം. ഇവ ചേർത്തുള്ള കൂട്ടു കറികളും ചെറുപയറും കഴിക്കണം.
- പച്ചക്കറികൾ കൂർക്ക, ചേമ്പ് , വഴുതനങ്ങ , വാഴക്കൂമ്പ് , മുരിങ്ങയില, കപ്പങ്ങ (പപ്പായ), പച്ചമാങ്ങ, തണ്ണിമത്തൻ, ചക്ക എന്നിവ ഒഴിവാക്കണം.
- ആഹാരത്തിൽ മീൻ, ഇറച്ചി, മുട്ട, പാൽ, തൈര്, രസം, പായസം, നാരങ്ങ, പപ്പടം, അച്ചാറുകൾ, മൈദ ചേർന്നവ, ടിൻ ഫുഡ്സ്, ഓട്സ്, ബൂസ്റ്റ്, ബേക്കറി സാധനങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ, പൂരിമസാല, യീസ്റ്റ്, സോഡാപൊടി ചേർന്നവ, ബ്രഡ്, ഇഡലി, ദോശ, ചമ്മന്തി, ഇഞ്ചിക്കറി, ശർക്കര, ഉപ്പുമാവ് എന്നിവ തീർത്തും ഒഴിവാക്കണം.
- സമയാസമയങ്ങളിൽ ആവശ്യത്തിന് ഭക്ഷണം കഴിച്ചിരിക്കണം. വെള്ളം ആവശ്യത്തിന് നിർദ്ദേശപ്രകാരം കുടിക്കണം.
Dr. R S റോയ്
അമൃത ആയുർവേദ ഡർമറ്റോളജി ഹോസ്പിറ്റൽ
www.drrsroy.com
drroyrs@gmail.com