2018, സെപ്റ്റംബർ 5, ബുധനാഴ്‌ച

ആയുർവേദം തീർച്ചയായും ഒരു മായാജാലമാണ്

ഇന്ത്യയെ ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് പ്രിയങ്കരമാക്കുന്നത് ഇന്ത്യയുടെ വൈവിദ്ധ്യവും സമ്പന്നവുമായ പൈതൃകങ്ങൾ മാത്രമല്ല. ജനങ്ങൾക്ക് ആയുർവേദതോടുള്ള താത്പര്യവും സ്നേഹവും ഇതിനൊരു കാരണമാണ്. ആയുർവേദത്തിന്റെ യഥാർത്ഥ പ്രഭാവം അലോപ്പതി മരുന്ന് നിർമ്മാതാക്കൾ പോലും സമ്മതിച്ചിട്ടുള്ളതാണ്. അലോപ്പതി മരുന്നുകൾക്ക് വളരെയധികം പാർശ്വഫലങ്ങൾ ഉണ്ട്, എന്നാൽ ആയുർവേദ മരുന്നുകൾ പാർശ്വഫലമുക്തമാണ്. അലോപ്പതിയിൽ രോഗത്തെയാണ് ചികിത്സിക്കുന്നതെങ്കിൽ ആയുർവേദത്തിൽ, രോഗി ഏതെങ്കിലും ഒരു രോഗലക്ഷണമാണ് പ്രകടമാക്കുന്നതെങ്കിൽ പോലും ശരീരത്തിന്റെ മുഴുവൻ പ്രവർത്തനത്തെയും ചികിത്സിച്ചു രോഗത്തിന്റെ മൂലകാരണത്തെ തന്നെ ഇല്ലാതാക്കുന്നു. ഇവ തന്നെയാണ് ആയുർവേദവും അലോപ്പതിയും തമ്മിലുള്ള പ്രധാന വ്യത്യാസം.

http://drrsroy.com/

നമ്മുടെ രാജ്യത്ത് ഇന്ന് ആയുർവേദ ആശുപത്രികൾ കൂണുകൾ കണക്കെ മുളച്ചു പൊന്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങൾക്കിടയിലുള്ള ആയുർവേദ ചികിത്സയുടെ സ്വീകാര്യത തന്നെയാണ് ഇതിനു കാരണം. ഇവക്കിടയിൽ നിന്നും വിശ്വാസയോഗ്യമായ ആയുർവേദ കേന്ദ്രം കണ്ടുപിടിക്കുന്നത് ശ്രമകരമായ ജോലിയാണ്. ഇതിനായി നമുക്ക് ആശ്രയിക്കാവുന്ന ഒരു ഉപാധിയാണ് മുൻ കാലങ്ങളിൽ ആ കേന്ദ്രങ്ങളിൽ നിന്നും സേവനം ലഭ്യമായവരുടെ സാക്ഷ്യപത്രങ്ങൾ. ഇന്ന് ഇന്ത്യയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും നല്ല ആയുർവേദ ചികിത്സ ലഭിക്കുന്നത് ഡോ. ആർ. എസ്  റോയുടെ (best dermatologist in India) നേതൃത്വത്തിൽ കൊച്ചി, തൃപ്പൂണിത്തുറയിൽ നടത്തപെടുന്ന അമൃത ആയുർവേദ മെഡിക്കൽ സെന്ററിലാണ്.

 

പ്രധാനപ്പെട്ട മൂന്ന് ആയുർവേദ ചികിത്സകൾ


ശോധന (shodhana)

ഈ പ്രക്രിയ അക്ഷരാർത്ഥത്തിൽ മനുഷ്യ ശരീരത്തിന്റെ ശുദ്ധീകരണം തന്നെയാണ്. ശരീരത്തിലെ എല്ലാ വിഷവസ്തുക്കളും നീക്കം ചെയ്യപ്പെടുന്നത്തിലൂടെ രോഗം എളുപ്പത്തിൽ സുഖപ്പെടുത്താനും പരമാവധി തടയാനും സാധിക്കുന്നു. ഈ ചികിത്സാരീതിക്ക് കൂടുതൽ സമയം എടുക്കുമെങ്കിലും അതിൽനിന്നും ഉണ്ടാകുന്ന പ്രയോജനങ്ങളും വളരെ വലുതാണ്. ആരോഗ്യമുള്ള ശരീരത്തിന് ത്രിദോഷങ്ങൾ തുല്യമായിരിക്കേണ്ടത് അത്യാവശ്യമാണ്.  ഈ ചികിത്സാ രീതിക്ക് പൂർവ കർമ്മ , പ്രധാന കർമ്മ, പശ്ചാത് കർമ്മ എന്നെ മൂന്ന് ഘട്ടങ്ങൾ ഉണ്ട്.

ശോധനയുടെ മറ്റൊരു പേരാണ് പഞ്ചകർമ്മ എന്നത്. വാമന, വിരേചന, നസ്യ, രക്തമോക്ഷ, വസ്തി എന്നിവ പഞ്ചകർമ്മയിലെ തുടർച്ചയായ ചികിത്സാരീതികളാണ്.

ശമന (Shamana)

ശോധനക്ക് തൊട്ടുപുറകിൽ നടത്തുന്ന ചികിത്സയാണ് ശമന. ത്രിദോഷങ്ങളുടെ വളരെ ചെറിയ വ്യത്യാസങ്ങൾ പോലും ഇതിൽ ചികിത്സിക്കുന്നു. വിവിധ ആയുർവേദ മൂലികകളിലൂടെ രോഗത്തെ ചികില്സിക്കുന്നു. ആസവം , അരിഷ്ടം, ചൂർണം, കഷായം, ലേഹ്യം, ഗുളികകൾ, വതി, ഘൃതം, ഭസ്മം, സിന്ധൂരം തുടങ്ങിയവയാണ് ഇതിൽ ഉപയോഗിക്കുന്ന ആയുർവേദ മൂലികകൾ. ഇവ നേരിട്ട് കഴിക്കാവുന്നവയാണ്. മൂർദ്ധതൈലം ശരീരത്തിൽ ഉപയോഗിക്കുന്നതിലൂടെ ശരീരത്തിന്റെ ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുന്നു. സോറിയാസിസിനും ക്ഷീണത്തിനും വളരെ ഫലപ്രദമായ പരിഹാരമായ തക്രധാരയും ശമന ചികിത്സാരീതിക്കു കീഴെ വരുന്നതാണ്.

രസായന (Rasayana)

ആരോഗ്യമുള്ള ഒരു ശരീരം നിലനിർത്തി കൊണ്ടു പോകുന്നതിനു സഹായിക്കുന്ന ചികിത്സാരീതികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാർദ്ധക്യത്തെ തടയുക, ശരീരം ആരോഗ്യവും ഉർജ്ജസ്വലവുമായി സൂക്ഷിക്കുക, മാനസിക സമ്മർദ്ദം കുറക്കുക എന്നിങ്ങനെയുള്ള ചില അത്ഭുതങ്ങൾ രസായന ചികിത്സ വാഗ്ദാനം ചെയ്യുന്നു. ചെമ്പ്, കളിമണ്ണ്, അല്ലെങ്കിൽ ഇരുമ്പ് പാത്രങ്ങളിൽ ആയുർവേദ മൂലികകൾ ചേർത്ത് രസായനം ഉണ്ടാക്കുന്നു.ദഹനത്തിന്റെ ഭാഗമായി ശരീരത്തിൽ നിർമിക്കപ്പെടുന്ന 'രാസ' എന്ന ദ്രാവകം ശരീരത്തിൽ നിലനിർത്തുന്നതിന് രസായന ചികിത്സാ സഹായിക്കുന്നു. രസായനങ്ങളെ സാധാരണയായി മൂന്നായി തരം തിരിച്ചിരിക്കുന്നു: നൈമിത്തിക രസായന, അജശ്രീക രസായന, കാമ്യ രസായന എന്നിവയാണ് അവ.

ആയുർവേദത്തിന്റെ ദീർഘകാല ചികിത്സാരീതികൾ കാരണം ഇന്നും പലരും അതിനെ അവഗണിച്ചു കൊണ്ടിരിക്കുകയാണ്. ആധുനിക വൈദ്യശാസ്ത്രം പരാജയപെടുന്നിടത്തു പോലും ആയുർവേദം അതിന്റെ വിജയഗാഥ തുടരുകയാണ്. ഇത് മനസിലാക്കുന്ന ഒരാളും ആയുർവേദത്തെ അവഗണിക്കുകയില്ല എന്ന് മാത്രമല്ല ആയുർവേദത്തിന്റെ ത്രിദോഷങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സാരീതിക്ക് അടിമകളായി തീരുകയും ചെയ്യും.
contact us
Visit @ drrsroy.com
Mail us: drrsroy@amritaamc.com​
Book appointment: drrsroy.com/book-appointment.html

2017, സെപ്റ്റംബർ 18, തിങ്കളാഴ്‌ച

പാണ്ടുരോഗവും ആയുർവേദ ചികിത്സയും

മനുഷ്യശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ ചർമ്മതില്‍ വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്ന തകരാറാണ് പാണ്ടുരോഗം . ചർമ്മത്തിലെ നിറം ഉണ്ടാക്കുന്ന കോശങ്ങൾ നശിപ്പിക്കപ്പെടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഈ കോശങ്ങളെ മെലനോസൈറ്റുകൾ എന്ന് വിളിക്കുന്നു. പാണ്ടുരോഗം ശ്ലേഷ്‌മപാളിയെയും ബാധിക്കാം.


ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ചർമ്മത്തിൽ കാണപ്പെടുന്ന വെളുത്ത പാടുകൾ പാണ്ടുരോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഈ പാടുകൾ സൂര്യപ്രകാശമേല്കുന ചർമഭാഗങ്ങളിൽ കൂടുതൽ കാണപ്പെടുന്നു. വെളുത്ത പാടുകൾ കാണപ്പെടുന്നു മറ്റ് പൊതുവായ സ്ഥലങ്ങൾ:

 • വായിൽ 
 • കൈയിടുകിലും കീഴ്‌വയറിലും 
 • കണ്ണ്
 • നാഭി ഭാഗത്തും 
 • നാസാദ്വാരം
 • ബാഹ്യമായ ലൈംഗികാവയവങ്ങള്‍
 • മലാശയഭാഗത്തും 


ഇത് എങ്ങനെ ചികിത്സിക്കാം?

ശാശ്വതമായ ചികിത്സയിലൂടെ പാണ്ടുരോഗത്തെ അകറ്റാനും, ചർമ്മം കൂടുതൽ ആകർഷകമാകാന്നും കഴിയുന്നതാണ്. ചികിത്സയുടെ മുൻഗണന ഇവയെ ആശ്രയിച്ചിരിക്കുന്നു:

 • ശരീരത്തിലെ വെളുത്ത പാടുകളുടെ എണ്ണം
 • ശരീരത്തിലെ പാടുകൾ എത്രത്തോളം വ്യാപകമാണ്


ആയുർവേദ ചികിത്സ

പാർശ്വഫലങ്ങൾ ഇല്ല എന്നതു കാരണം ആയുർവേദ ചികിത്സ സുരക്ഷിതമായി ചികിത്സയായി പരിഗണികപെടുന്നു . നിരവധി രോഗങ്ങളെ ആയുർവേദത്തിലൂടെയേ ചികില്സിക്കാവുന്നതാണ്. ശരീരത്തിൻറെ രോഗപ്രതിരോധ ശേഷിയും പരിണാമപ്രെക്രിയകളെയും അത്തരം ചികിത്സയിലൂടെ മെച്ചപ്പെടുത്തുവാനും കഴിയും. കൂടാതെ, രക്തം ശുദ്ധീകരിക്കാനും ചർമ്മത്തിന്റെ നിറം പുനർനിർമ്മിക്കാനും സഹായിക്കുന്നു.

പാണ്ടുരോഗവും മറ്റു രോഗങ്ങൾക്കും അമൃത ആയുർവേദ മെഡിക്കൽ സെന്റർ വിദഗ്ധ ഡോർമാറ്റിസ്റ്റും ചീഫ് ഡോക്ടറുമായ ഡോ. ആർ.എസ് റോയ്ക്ക് ആയുർവേദ ചികിത്സ നൽകുന്നു.

 കൂടുതൽ അറിയാൻ :

Visit us : www.drrsroy.com
Mail us : drroyrs@gmail.com

2015, മേയ് 20, ബുധനാഴ്‌ച

          പാരമ്പര്യ ആയുർവേദ നൈപുണ്യം ഇനി

          സോറിയാസിസ് ചികിത്സയിലൂടെ !!

ജ്ഞാനേന്ദ്രിയങ്ങളിൽ ഏറ്റവും പ്രാധാന്യമേറിയ അവയവമായ ത്വക്കിനെ അഭേദ്യമായി ബാധിക്കുന്ന ഒരു വ്യാധിയാണ് സോറിയാസിസ് .ചൊറിച്ചിൽ എന്ന വാക്കിൽ നിന്നും ഉരിത്തിരിഞ്ഞ
ലാറ്റിൻ പദമായ " സോറിയൻ " ആണ് പിന്നീട്  സോറിയാസിസ് ആയി മാറിയത്.

ലക്ഷണങ്ങൾ

 • ത്വക്കിൽ രൂപപ്പെടുന്ന നിറമാറ്റം (ചുവപ്പോ കറുപ്പോ ).
 • അസഹ്യമായ ചൊറിച്ചിൽ.
 • ശർക്കങ്ങൾ രൂപപ്പെടുക.
സോറിയസിസ് അസാധാരണമായ രോഗം മാത്രമല്ല അത് ഒരു മനുഷ്യന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്ന ഒരു രോഗാവസ്ഥയാണ് . സ്വഭാവികമായ ത്വക്ക് വളർച്ചയ്ക്കു വിപരീതമായി അസ്വാഭാവികവും അസാധാരണവുമായ കോശ വളർച്ചയാണ് ഈ അവസ്ഥ ബാധിച്ച ഒരു രോഗിയിൽ ഉണ്ടാകുന്ന ശാരീരിക മാറ്റം .
മാറുന്ന ജീവിത സാഹചര്യങ്ങൾകൊപ്പം ശീലമാക്കുന്ന ദുഷിച്ച ഭക്ഷണ രീതിയാണ്‌ ഇത്തരം രോഗാവസ്ഥകളെ ക്ഷണിച്ചു വരുത്തുന്നത്. ത്വക്കിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന അഴുക്കുകളും ഇതിനു മറ്റൊരു കാരണമായി കരുതപ്പെടുന്നു .
വൈരുദ്യങ്ങളായ ആഹാരങ്ങൾ ഷീലമാകുന്നതിലൂടെ രക്തത്തിന്റെ ഗടനയിൽ മാറ്റം വരികയും അത് പിന്നീട് ഈ രോഗത്തിനു വഴിവെക്കുകയും ചെയ്യുന്നു.

ഫലപ്രദമായ ചികിത്സ മറ്റു രോഗങ്ങൾക്കും

 • വെള്ളപ്പാണ്ട്
 • ഏക്‌സിമ
 • അകാല നര
 • താരാൻ
 • തുമ്മൽ
 • മുഖക്കുരു
 • നിറവ്യത്യാസങ്ങൾ
 • വരണ്ട ചരമം
 • ആസ്ത്മ

ശ്രദ്ധിക്കുക! 

ചർമത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസങ്ങളും മറ്റ് അലർജി രോഗങ്ങളും സൂചിപിക്കുന്നത്  ആന്തരാവയവങ്ങളുടെ ബലഹീനതയോ അതെ തുടർന്നു വരാവുന്ന ഗുരുതരമായ രോഗലക്ഷണങ്ങളോ ആകാം .

           അടിസ്ഥാന പരമായ ചികിത്സയാണ് ആവശ്യം.

Contact Us: www.drrsroy.com
Drop a mail: drroyrs@gmail.com

 

 

2015, ഏപ്രിൽ 9, വ്യാഴാഴ്‌ച

വെള്ളപ്പാണ്ട് ഒരു മാറാരോഗമല്ല !!

ശരീരത്തിലെ ചര്‍മത്തിന്റെ സ്വാഭാവിക നിറം നഷ്ടപെടുംമ്പോള്‍ ഉണ്ടാവുന്ന ഒരു രോഗാവസ്ഥയാണ് വെള്ളപാണ്ട് .ശരിരത്തിലെ മെലാനിന്‍ നശിക്കുന്നതാണ് ഈ രോഗാവസ്ഥക്ക്  കാരണം .ചെറിയ വെള്ളപൊട്ടുകളായി തുടങ്ങി വലിയ പാടുകളായി മാറുന്ന ഒരു രോഗാവസ്ഥയാണിത് .

 Best Vitiligo Treatment In Kerala

ചിലര്‍ക്ക് പാരമ്പര്യമായും ,വിരുദ്ധാഹാരം മൂലവും മറ്റു ചിലര്‍ക്ക്  മാനസിക പിരിമുറുക്കം മൂലവും വെള്ളപാണ്ട്  ഉണ്ടാവാന്‍ സാധ്യതയുണ്ട് .വെള്ളപാണ്ട്  രോഗമെന്നതിനെക്കാള്‍ സൗന്ദര്യ പ്രശ്നമാണ് . ഈ രോഗമുള്ളവര്‍ സമൂഹത്തിലും മറ്റും ഏറെ പരിഹാസവും കുറ്റപെടുത്തലും  അനുഭവപെടാറുണ്ട്‌ .


 http://www.drrsroy.com/vitiligo/


വെള്ളപാണ്ട് ഒരു മാറാരോഗമല്ല.ശരീരത്തിലെ നിറവ്യത്യാസങ്ങള്‍ കണ്ടെത്തി ഉടനടി ചികിത്സ നേടുകയാണ്‌ ചെയ്യേണ്ടത് .ആരംഭത്തില്‍ തന്നെ വെള്ളപാണ്ട് കണ്ടെത്തിയാല്‍ ചികിത്സിച്ചു മാറ്റാന്‍ വളരെ എളുപ്പമാണ് .

ഇന്ത്യയിലെ പ്രമുഘ വെള്ളപാണ്ട് ചികിത്സ വിദഗ്‌ദ്ധന്‍ ഡോ.ആര്‍.എസ് .റോയ് വെള്ളപാണ്ടിനു മികച്ച ചികിത്സ ഉറപ്പാകുന്നു

കൂടുതല്‍ വിവരങ്ങള്‍ക്കായി  :

 

drroyrs@gmail.com

2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

ആഹാരത്തിൽ ശ്രദ്ധിക്കേണ്ടവ

 • അരി ആഹാരങ്ങൾ, ഗോതമ്പ് ഭക്ഷണങ്ങൾ, പാൽചായ, പാൽകാപ്പി, പുട്ട്, ഇടിയപ്പം, അരിപ്പത്തിരി, മോരുകറി, ചെറുപയർ, പരിപ്പുകറി, സാമ്പാർ, അവിയൽ, തോരൻ, കുമ്പളങ്ങ, ക്യാരറ്റ്, ബീൻസ്, ബീറ്റ്റൂട്ട് , അമരക്ക, വെണ്ടക്ക, കോവക്ക, പാവക്ക, കൊത്തമര, പീച്ചിങ്ങ, പടവലങ്ങ, മുരിങ്ങക്കായ, വെള്ളരിക്ക, ചേന തുടങ്ങി എണ്ണതാളിച്ചതും, കടുക് വറുത്തതുമായ എല്ലാ ഭക്ഷണങ്ങളും കഴിക്കാം.

 • അധികമായ എരിവ്, പുളി, ഉപ്പ് എന്നിവ കുറയ്ക്കണം. ആവശ്യത്തിന് കഴിക്കണം.

 • മുന്തിരി, ഓറഞ്ച് , പൈനാപ്പിൾ, മുസമ്പി എന്നിവ (പുളിരസമുള്ളവ) ഒഴിവാക്കി മറ്റ് പഴവർഗങ്ങൾ എല്ലാം കഴിക്കാം.

 • പരിപ്പ് , കിഴങ്ങ് , കടല സവാള, ഗ്രീൻപീസ് , എള്ള് , ഉഴുന്ന് , കപ്പലണ്ടി, പച്ചക്കായ, അച്ചിങ്ങാപയർ, തക്കാളി, മത്തങ്ങ, വൻപയർ, നാളികേരം എന്നിവമാത്രം കൂടുതലായി ചേർത്തുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കണം. ഇവ ചേർത്തുള്ള കൂട്ടു കറികളും ചെറുപയറും കഴിക്കണം.

 • പച്ചക്കറികൾ കൂർക്ക, ചേമ്പ് , വഴുതനങ്ങ , വാഴക്കൂമ്പ് , മുരിങ്ങയില, കപ്പങ്ങ (പപ്പായ), പച്ചമാങ്ങ, തണ്ണിമത്തൻ, ചക്ക എന്നിവ ഒഴിവാക്കണം.

 • ആഹാരത്തിൽ മീൻ, ഇറച്ചി, മുട്ട, പാൽ, തൈര്, രസം, പായസം, നാരങ്ങ, പപ്പടം, അച്ചാറുകൾ, മൈദ ചേർന്നവ, ടിൻ ഫുഡ്സ്, ഓട്സ്, ബൂസ്റ്റ്‌, ബേക്കറി സാധനങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ, പൂരിമസാല, യീസ്റ്റ്, സോഡാപൊടി ചേർന്നവ, ബ്രഡ്, ഇഡലി, ദോശ, ചമ്മന്തി, ഇഞ്ചിക്കറി, ശർക്കര, ഉപ്പുമാവ് എന്നിവ തീർത്തും ഒഴിവാക്കണം.

 • സമയാസമയങ്ങളിൽ ആവശ്യത്തിന് ഭക്ഷണം കഴിച്ചിരിക്കണം. വെള്ളം ആവശ്യത്തിന് നിർദ്ദേശപ്രകാരം കുടിക്കണം.
കൂടുതൽ ആയുർവേദ ചികിത്സകളെ കുറിച്ചറിയാൻ ഞങ്ങളെ ബന്ധപ്പെടുക

Dr. R S റോയ്
അമൃത ആയുർവേദ ഡർമറ്റോളജി ഹോസ്പിറ്റൽ
www.drrsroy.com
drroyrs@gmail.com

2015, ജനുവരി 22, വ്യാഴാഴ്‌ച

'പഥ്യമില്ലെങ്കിൽ രോഗിക്കു ഫലമെന്തൗഷധത്തിനാൽ'

 • ഔഷധം ഉപയോഗിക്കുമ്പോൾ അതിൽ വിശ്വാസം ഉണ്ടായിരിക്കണം.
 • ചില മരുന്നുകളുടെ പ്രത്യേക സ്വഭാവം നിമിത്തം അവയ്ക്ക് വിരുദ്ധങ്ങളായവ ഒഴിവാക്കുകയും, അവയുടെ ശക്തി വർദ്ധിപ്പിക്കുന്ന ചിലത്  യോജിപ്പിക്കുകയും ചെയ്യുന്നതാണ്‌  പഥ്യത്തിന്റെ ഉദ്യേശം.
 • മരുന്നുകൾ ഉപയോഗിക്കുമ്പോൾ ശരിയായ ഗുണം കിട്ടുവാനും, ദോഷം വരാതിരിക്കുവാനും മരുന്നുകളുടെ അളവും ഉപയോഗരീതിയും തീർച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
 • നിശ്ചയിച്ച പഥ്യക്രമത്തിൽ അസാധ്യമായി വല്ലതും തോന്നുന്നുണ്ടെങ്കിൽ വൈദ്യനെ അറിയിച്ച് വേണ്ട ഭേദഗതി വരുത്തേണ്ടതാകുന്നു.
 • പരിഭ്രമം കൊണ്ടോ വ്യസനംകൊണ്ടോ ഉള്ളതിലധികം നടിക്കുകയോ പറയുകയോ, അല്ലെങ്കിൽ ധൈര്യം കൊണ്ടോ മടികൊണ്ടോ ലജ്ജകൊണ്ടോ പറയാതിരിക്കുകയോ ചെയ്യുന്നത് വലിയ അബദ്ധമാകുന്നു.
 • ഔഷധങ്ങൾ സേവിച്ചിട്ടുള്ള ഗുണദോഷങ്ങൾ ഇടയ്ക്കിടെ വൈദ്യനെ ധരിപ്പിക്കണം.
 • രോഗം ആശ്വാസപ്പെട്ടാലും വേഗത്തിൽ പഥ്യനിഷ്കർഷ മാറ്റിപ്പോകരുത്. അങ്ങിനെ ചെയ്യുന്നത് വൈദ്യന്റെ സമ്മതത്തോടു കൂടി മാത്രമേ പാടുള്ളൂ.

കൂടുതൽ ആയുർവേദ ചികിത്സകളെ കുറിച്ചറിയാൻ ഞങ്ങളെ ബന്ധപ്പെടുക

Dr. R S റോയ്
അമൃത ആയുർവേദ ഡർമറ്റോളജി ഹോസ്പിറ്റൽ
www.drrsroy.com
drroyrs@gmail.com